എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി റദ്ദാക്കി; വിശദ പഠനങ്ങൾക്ക് ശേഷം തീരുമാനിക്കാം; ഹൈക്കോടതി

Spread the love

കൊച്ചി: എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. പ്രതിപക്ഷവും പദ്ധതിയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

video
play-sharp-fill

മലിനീകരണപ്രശ്‌നം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബ്രൂവറി ആരംഭിക്കുന്നതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു. പാരിസ്ഥിതികാഘാത പഠനം നടത്തിയശേഷം തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്താണ് ബ്രൂവറി തുടങ്ങാൻ പ്രാഥമികാനുമതി നൽകിയത്. ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്നായിരുന്നു സർക്കാർ ഉത്തരവിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group