play-sharp-fill
ഇലന്തൂർ നരബലി;കൂടുതൽ കൊലപാതകങ്ങൾ നടന്നെന്ന സംശയത്തിൽ പോലീസ്, ഭഗവൽസിങിന്റെ വീട് കർശന പോലീസ് വലയത്തിൽ…

ഇലന്തൂർ നരബലി;കൂടുതൽ കൊലപാതകങ്ങൾ നടന്നെന്ന സംശയത്തിൽ പോലീസ്, ഭഗവൽസിങിന്റെ വീട് കർശന പോലീസ് വലയത്തിൽ…

നാടിനെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ അന്വേഷണം പുരോഗമിക്കവേ,പ്രതി ഭഗവൽ സിങ്ങും ലൈലയും താമസിച്ചിരുന്ന വീടും പരിസരവും കനത്ത പോലീസ് ബന്തവസ്സിൽ.രാജ്യം മുഴുവൻ ചർച്ച ചെയ്ത ഈ ആഭിചാര കൊലപാതകങ്ങൾക്ക് മുൻപും ഈ വീട്ടിൽ സമാന നരബലികൾ നടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ് പോലീസ്.മുഖ്യ പ്രതി ഷാഫിയുടെ ക്രിമിനൽ പശ്ചാത്തലം,കൂട്ട് പ്രതികളായ ഭഗവൽ സിംഗിന്റെയും ലൈലയുടെയും കടുത്ത അന്ധവിശ്വാസങ്ങളോടും ആഭിചാരങ്ങളോടുമുള്ള അഭിനിവേശം എന്നിവ പരിഗണിക്കുമ്പോൾ മുൻപും സമാന രീതിയിലുള്ള കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുണ്ടാവാം എന്ന സംശയം പോലീസിൽ ജനിപ്പിച്ചത്.
വേണ്ടിവന്നാൽ വിജനമായ പറമ്പു മുഴുവൻ മണ്ണ്നീക്കി പരിശോധിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.ഷാഫി കൂടുതൽ സ്ത്രീകളെ ലക്‌ഷ്യം വെച്ചതും പലരോടും പണം വാഗ്ദ്ധാനം ചെയ്തതുമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക തിരോധാന കേസുകളും ഇപ്പോൾ പോലീസ് അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.സ്ട്രീകളുടെ തിരോധനമാണ് പ്രധാനമായും അന്വേഷിക്കുന്നത്.അതേസമയം,കസ്റ്റഡിയിൽ പോലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് ഷാഫി എന്ന കൊടും ക്രിമിനൽ സഹകരിക്കുന്നില്ല എന്ന വിവരമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്,എന്നാൽ ഭഗവൽ സിങ്ങും ലൈലയും കാര്യങ്ങൾ തുറന്നു പറയുന്നുണ്ടെന്നും അറിയുന്നു.

2019 മുതൽ ഭഗവൽ സിങ്ങുമായും ലൈലയുമായും അടുത്ത ബന്ധം സ്ഥാപിച്ച ഷാഫി നിരവധിതവണ ഈ വീട്ടിൽ ഹിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു.ജീവിതാഭിവൃദ്ധിക്കായി നരബലി നടത്താൻ ദമ്പതികൾ ഷാഫിയുടെ ചേർന്ന് ഗൂഢാലോചന നടത്തിയ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.ഭഗവൽ സിങിന്റെ വീടിന്റെ പിൻവശം കടും വയലുമായുള്ള വിജന പ്രദേശമാണ്.ഇതാണ് മൃതദേഹങ്ങൾ ആരുമറിയാതെ കുഴിച്ചിടാൻ സഹായകരമായത്.ചൊവാഴ്ച തന്നെ പോലീസ് ഭഗവൽ സിങിന്റെ വീടും തിരുമല കേന്ദ്രവും പരിസരവും സീൽ ചെയ്തിരുന്നു.ഒരുപക്ഷെ ഇന്നുതന്നെ പ്രതികളുമായി പോലീസ് ഇവിടെത്തി തെളിവെടുപ്പ് ആരംഭിച്ചേക്കും.സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായോ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായോ ഉള്ള കാര്യങ്ങളും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.