ഇലന്തൂർ കൊലപാതകം…മാധ്യമങ്ങളുടെ ഭാവനകൾക്ക് രൂപവും ഭാവവും വേറെ…ഒന്നും വിട്ടുപറയാതെ അന്വേഷണ സംഘം

ഇലന്തൂർ കൊലപാതകം…മാധ്യമങ്ങളുടെ ഭാവനകൾക്ക് രൂപവും ഭാവവും വേറെ…ഒന്നും വിട്ടുപറയാതെ അന്വേഷണ സംഘം

പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ ഉപ്പിലിട്ട നിലയിൽ സൂക്ഷിച്ചിരുന്ന മനുഷ്യമാംസം കണ്ടെത്തി എന്ന വാർത്ത ചില ഓൺ ലൈൻ മാധ്യമങ്ങൾ നൽകിയതിൽ കഴമ്പില്ലെന്നാണറിയുന്നത്,അങ്ങനെയൊരു സ്ഥിരീകരണം കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർപോലും നൽകിയിട്ടില്ല.നേരെമറിച്ച് മൃതദേഹം മറവു ചെയ്ത രണ്ട് കുഴികളിലുമാണ് ഉപ്പു വിതറിയ ശേഷം കുഴി മൂടി അതിനുമുകളിൽ മഞ്ഞളും ചില ആയുർവേദ മരുന്ന് ചെടികളും നട്ടതെന്നാണ് പോലീസ് കോടതിയിൽ ഉൾപ്പെടെ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് ആറന്മുള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെത്തി ഭഗവൽ ദാസിനെ കൊല്ലപ്പെട്ടവരുടെ ഫോട്ടോകൾ കാണിച്ചപ്പോൾ തീർത്തും നിസ്സംഗനായി ഇങ്ങനാരും ഇവിടെ ചികിത്സക്ക് വന്നിട്ടില്ലെന്ന മറുപടിയാണ് അയാൾ നൽകിയത്.അതിന് ശേഷം ലൈലയെ ഈ ചിത്രങ്ങൾ കാണിച്ചപ്പോൾ അവരുടെ മുഖത്ത് വന്ന ഭാവമാറ്റമാണ് ഈ ക്രൂര കൃത്യത്തിന്റെ ചുരുളഴിച്ചതെന്നതാണ് വാസ്തവം,ഇരുവരുടെയും ഭാവങ്ങൾ പോലീസ് മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയുമുണ്ടായിരുന്നു.ഈ ഭാവമാറ്റങ്ങൾ വലിയൊരളവിൽ കേസ് തെളിയിക്കാൻ സഹായകരമായെന്നും ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

തിങ്കളാഴ്ച ഇലന്തൂരിൽ നടന്ന പരിശോധനയിലാണ് മാംസം കണ്ടെത്തിയത്. എന്നാൽ, കണ്ടെത്തിയത് മാംസമാണെന്ന് ഇപ്പോഴാണ് ശാസ്ത്രീയ പരിശോധനയിലൂടെ പോലീസ് സ്ഥിരീകരിച്ചത്. നരബലിക്കുശേഷം റോസ്‌ലിന്റെ ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചിരുന്നതായി പ്രതി ലൈല നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ, പത്മത്തിന്റെ ശരീരഭാഗങ്ങൾ ഭക്ഷിച്ചിരുന്നില്ലെന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.ആ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.ലൈംഗിക ശേഷി വർധിപ്പിക്കാൻ ഷാഫി പത്മത്തിന്റെ ലൈംഗിക അവയവം ഭക്ഷിച്ചിരുന്നു എന്ന് നേരത്തെ വാർത്ത വന്നിരുന്നു.ഇക്കാര്യത്തിൽ ഇനി അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമാണ് സ്ഥിരീകരണം.

Tags :