‘സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ട്’; ഭഗവൽ സിംഗിന്റെ വീട്ടിലെത്തിയിരുന്ന ഷാഫിയെ കുറിച്ച് സമീപവാസികൾ…

Spread the love

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവൽ സിംഗിന്റെ വീടിന് സമീപത്തുളള സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ടെന്ന് അയൽവാസികൾ. രണ്ട് വർഷത്തിലേറെയായി ഷാഫി ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഇന്നോവ പോലെയുളള വാഹനങ്ങളിലാണ് പലപ്പോഴും ഷാഫി ഇവിടേക്ക് വരാറുളളത്. പുലർച്ചെ മുതൽ റോഡിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നത് പതിവായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു.

video
play-sharp-fill

തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന് കാവിൽ മുടങ്ങാതെ വിളക്കുവെച്ചിരുന്നു. എന്നാൽ അടുത്തകാലത്തായി കാവിൽ വിളക്ക് വയ്ക്കുന്ന പതിവ് ഇവർ ഒഴിവാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. കാവിലേക്ക് വരുമ്പോൾ ലെെലയുടെ വസ്ത്രധാരണവും ഭാവങ്ങളും വ്യത്യസ്തമായിരുന്നു. ചുരുക്കം ചില സമയങ്ങളിൽ പേടിപ്പെടുത്തുന്ന രീതിയിലുളള നോട്ടങ്ങളും ലെെലയിൽ നിന്ന് നേരിടേണ്ടി വന്നതായും അയൽവാസികളായ സ്ത്രീകൾ പറഞ്ഞു.

ഭഗവൽ സിംഗിന് അടുത്ത സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നതായി അറിവില്ലെന്ന് സമീപവാസികൾ പറയുന്നു. ലെെലയും ഭഗവൽ സിംഗും ഒരുമിച്ചായിരുന്നു മിക്ക സന്ദർഭങ്ങളിലും യാത്രകൾ പോയിരുന്നത്. ഇരുവരും വീട്ടിൽ ഇല്ലാത്ത സമയത്ത് തിരുമ്മലിനായി ആളുകൾ എത്തുമ്പോൾ ഫോൺ വിളിച്ചാൽ എടുത്തിരുന്നില്ലെന്നും എടുത്താൽ തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്നും അയൽവാസികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group