
ഇലന്തൂര്‍ നരബലി: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി
പത്തനംതിട്ട ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. പെരുമ്പാവൂർ എ.എസ്.പി അനൂജ് പാലിവാൾ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി.ജയകുമാർ, കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു ജോസ്, കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ്.എൻ.എ എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ എയിൻ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബിപിൻ.ടി.ബി എന്നിവർ അംഗങ്ങളുമാണ്.
Third Eye News Live
0
Tags :