കുട്ടികള്‍ക്ക് വ്യത്യസ്തമായൊരു നാലുമണി പലഹാരം തയാറാക്കിയാലോ? മലബാറിന്റെ സ്വന്തം ഏലാഞ്ചി ഇനി വെറും അഞ്ച് മിനിട്ടില്‍ റെഡി; റെസിപ്പി ഇതാ

Spread the love

കോട്ടയം: കുട്ടികള്‍ക്ക് വ്യത്യസ്തമായൊരു നാലുമണി പലഹാരം തയാറാക്കി നല്‍കിയാലോ. വെറും അഞ്ചുമിനിട്ടില്‍ മലബാർ സ്പെഷ്യല്‍ ഏലാഞ്ചി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

video
play-sharp-fill

ചേരുവകള്‍

മൈദ – 1 കപ്പ്‌
പാല്‍- 1/2 കപ്പ്‌
മുട്ട – ഒരെണ്ണം
തേങ്ങ – 1 കപ്പ്‌
പഞ്ചസാര- ആവശ്യത്തിന്
നട്ട്സ്- 2 സ്പൂണ്‍
ഏലയ്ക്കാപ്പൊടി- 2 സ്പൂണ്‍
മില്‍ക്ക് മെയ്ഡ്- 50 ഗ്രാം
നെയ്യ്- 1 സ്പൂണ്‍
തയ്യറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫില്ലിംഗ് തയ്യറാക്കാനായി ഒരു പാനിലേയ്ക്ക് നെയ്യ് ഒഴിച്ച്‌ നട്സ് വറുത്തു മാറ്റുക. ഇനി അതിലേയ്ക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ഗോള്‍ഡൻ കളർ ആകുമ്പോള്‍ മില്‍ക്ക് മെയ്ഡ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയിട്ട് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ശേഷം മൈദ, പാല്‍, മുട്ട മിക്സിയില്‍ അടിച്ച്‌ ലൂസ് ആയ ബാറ്റർ തയ്യാറാക്കി എടുക്കുക. ഇനി തയ്യാറാക്കിയ മൈദ ബാറ്റർ ദോശ തവയില്‍ ഒഴിച്ച്‌ ചുട്ടെടുക്കുക. ശേഷം അതിലേക്ക് ഫില്ലിങ് വെച്ചു ചുരുട്ടി എടുക്കുക. ഏലാഞ്ചി തയ്യാർ.