
സ്വന്തം ലേഖിക
കൊച്ചി:എളമക്കരയില്‍ അമ്മയുടെയും കാമുകന്റെയും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ സംസ്കാരം നടന്നു.പോലീസിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. കുഞ്ഞിനെ ഏറ്റെടുക്കാൻ പിതാവും ബന്ധുക്കളും തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
ഈ മാസം മൂന്നിനാണ് അമ്മ അശ്വതിയുടെ കാമുകനായ ഷാനിഫ് കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തില്‍ കടിച്ചുനോക്കിയെന്നുള്ള വിവരവും ഷാനിഫ് ചോദ്യം ചെയ്യലിനിടെ തുറന്ന് പറഞ്ഞിരുന്നു. അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊന്നത്. ഷാനിഫുമായുള്ള ബന്ധത്തില്‍ കുട്ടി ബാധ്യതയാകാതിരിക്കാനാണ് കൊല നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group