എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടത്തലുകൾ; കുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Spread the love

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തല്‍.

video
play-sharp-fill

പെണ്‍കുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴിഞ്ഞമാസം 16നാണ് അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച്‌ അറിയില്ലെന്നാണ് അമ്മയുടെ മൊഴി. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയേയും അച്ഛനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എളമക്കര പൊലീസ്. ആരാണ് പീഡിപ്പിച്ചതെന്നതില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് പൊലീസ്. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുട്ടി. തൂങ്ങി മരണമായിരുന്നു അച്ഛൻ്റേത്.