ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന ; യുവതി ഉൾപ്പെടെ നാലംഗ സംഘം ഡാൻസാഫിന്റെ പിടിയിൽ

Spread the love

കൊച്ചി : എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി വില്പന നടത്തിയ നാലംഗ സംഘം പിടിയിൽ.

video
play-sharp-fill

കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി ഷാമില്‍, കോഴിക്കോട് സ്വദേശി അബൂ ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പില്‍സും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വില്‍പ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group