
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ ശേഷിക്കേ ആവേശം നിറഞ്ഞ ശബ്‌ദപ്രചരണം അവസാനിച്ചു
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പൊടിപാറുന്ന പ്രചരണം വൈകിട്ട് മൂന്നു മണിയോടെ ആവേശ കൊടിമുടിയിലെത്തി.
കൊട്ടിക്കലാശത്തിന് ആവേശം വാനോളം ഉയര്‍ത്തി മുന്നണികള്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജങ്‌ഷനില്‍ സംഗമിച്ചു. യു.ഡി.എഫ്. സ്‌ഥാനാര്‍ഥി വിനുജോബ് മൂന്നോടെ ക്രയിനില്‍ വാദ്യഘോഷമേളങ്ങളോടെ പ്രവര്‍ത്തകരുമായി സെന്‍ട്രല്‍ ജങ്‌ഷനില്‍ എത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ബി കോളജ് ഭാഗം വരെ കേന്ദ്രീകരിച്ചു കൊട്ടിക്കലാശത്തിന് ആവേശം കൂട്ടി. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മുന്നണിയുടെ ശക്‌തിവിളിച്ചറിയിച്ചു പെരുന്നയില്‍ നിന്നും സെന്‍ട്രല്‍ ജങ്‌ഷനിലെത്തിയ പ്രവര്‍ത്തകര്‍ സ്‌ഥാനാര്‍ഥി ജോബ് മൈക്കിളിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജങ്‌ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡ്‌വരെ നിലയുറപ്പിച്ചാണു കൊട്ടിക്കലാശത്തിന് ആവേശം കൂട്ടിയത്.
എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്‌ഥാനാര്‍ഥി ബി. രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ വാഴൂര്‍ റോഡില്‍ റെയില്‍വേ ജങ്‌ഷന്‍വരെ നിലയുറപ്പിച്ചാണു കൊട്ടിക്കലാശം നടത്തിയത്.
നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ഉച്ചമുതല്‍ റോഡ് ഷോകളും നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജോലികളുടെ സുഗമമായ നടത്തിപ്പിനു ചങ്ങനാശേരി ഡിവൈ.എസ്.പി പരിധിയില്‍ ആയിരം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
അതതു സ്‌റ്റേഷനുകളിലെ പോലീസുകാരെ കൂടാതെ കെ.എ.പി, വനിതാ ബറ്റാലിയന്‍, ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പോലീസ് എന്നിവരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
വോട്ടര്‍മാര്‍ക്കു സമാധാനപരമായി വോട്ടു ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്‌ജമായി. തെരഞ്ഞെടുപ്പ് നടക്കുന്ന 9നു രാത്രിവരെ കനത്ത സുരകഷ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ നിലവിലുണ്ടായിരുന്നത് 172 പോളിങ് ബൂത്തുകളാണുള്ളത്. ഇപ്രാവശ്യം 33 ബൂത്തുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ആകെ 205 ബൂത്തുകളാണിപ്പോള്‍. കൂടുതല്‍ ബുത്തുകള്‍ ഉള്ളതു തൃക്കൊടിത്താനം പഞ്ചായത്തിനാണ് 35എണ്ണം. ഏറ്റവും കുറവ് പായിപ്പാട് പഞ്ചായത്തിലുമാണ് 22 ബൂത്തുകള്‍.
ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇന്ന് നിശബ്ദമായി വോട്ട് തേടാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിയ്ക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്.
2152 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.



