
കോട്ടയം: ജില്ലയിൽ നാളെ (04.06.2025) തൃക്കൊടിത്താനം, കുറിച്ചി,പുതുപ്പള്ളി,അതിരമ്പുഴ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , പാടത്തുംക്കുഴി , കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും ആനക്കുഴി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ , കുരുവിസ് ടവർ, മന്ദിരം ഹോസ്പിറ്റൽ, ആശ്രമം, നാഗപുരം, ചെമ്പോല, കന്നുകുഴി, എള്ളുകാല, ചാണ്ടിസ് ഹോം, പന്തുകളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോട്ടയം sawmill ,കുട്ടി പടി, അവാസ് നഗർ, src അമലഗിരി, അമലഗിരി, കലമ്പുകാട്ടുമല, ബി കെ കോളേജ്, ഒട്ടകഞ്ഞിരം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഏബനേസർ , കുരിച്ചിറ, പ്രിയാ ഗ്യാസ്, എൻകെയർ, തറമംഗലത്ത് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 04/ 05/2025 തീയതി രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.