‘എല്‍ നിനോ’ പ്രതിഭാസം! ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍മഴയുടെ അളവ് കുറയും; ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യും

Spread the love

ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍മഴയുടെ അളവ് സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസിയായ യുഎസ് നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്‌ഫറിക് (എൻ ഒ എ എ) റിപ്പോർട്ട് പുറത്ത് വിട്ടത്.

video
play-sharp-fill

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് ഇതിനുകാരണമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

ഭൂമദ്ധ്യരേഖയ്‌ക്ക് മദ്ധ്യ-കിഴക്ക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. രണ്ടുമുതല്‍ ഏഴുവർഷങ്ങളുടെ വ്യത്യാസത്തില്‍ എല്‍ നിനോ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. എല്‍നിനോ അനുഭവപ്പെടുന്ന കാലത്ത് ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയുന്ന സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻറെ ഫലമായി ഇന്ത്യയില്‍ ചൂടുയരുകയും മണ്‍സൂണ്‍ ദുർബലപ്പെടുകയും ചെയ്യാമെന്നും റിപ്പോർട്ടില്‍ പറയുന്നു. എൻ ഒ എ എയുടെ കാലാവസ്ഥാപ്രവചന കേന്ദ്രത്തിന്റെ (സിപിസി) നിരീക്ഷണത്തില്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എല്‍നിനോ ഉണ്ടാകാനുള്ള സാദ്ധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.