
കൊച്ചി: ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം എക്കോയെ പ്രശംസിച്ച് തമിഴ് നടൻ ധനുഷ്.
ചിത്രം ഒരു മാസ്റ്റർ പീസാണെന്നും നടി ബിയാന മോമിന്റെ പ്രകടനം ലോകനിലവാരത്തിലുള്ളതാണെന്നും ധനുഷ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
‘ചിത്രം ഒരു മാസ്റ്റർപീസാണ്. നടി ബിയാന മോമിൻ അഭിനയത്തിനുള്ള വലിയ അംഗീകാരങ്ങള്‍ അർഹിക്കുന്നു. ലോകനിലവാരത്തിലുള്ള പ്രകടനം.’ ധനുഷ് തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 നവംബർ 21 നാണ് ‘എക്കോ’ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഡിസംബർ 31 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. വലിയ പ്രൊമോഷനുകളൊന്നും ഇല്ലാതെയാണ് ചിത്രം തിയറ്ററിലെത്തിയത്.
ആദ്യദിവസങ്ങളില്‍ ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നുള്ള മികച്ച അഭിപ്രായമാണ് പിന്നീടുള്ള ദിവസങ്ങളില്‍ തിയറ്ററിലെ തിരക്ക് വർദ്ധിപ്പിച്ചത്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയിരുന്നു.




