play-sharp-fill
എറണാകുളത്ത് നിയന്ത്രണം കര്‍ശനമാക്കി ജില്ലാ ഭരണകൂടം; കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍; പഴുതുകളടച്ച പരിശോധനയുമായി പൊലീസും

എറണാകുളത്ത് നിയന്ത്രണം കര്‍ശനമാക്കി ജില്ലാ ഭരണകൂടം; കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍; പഴുതുകളടച്ച പരിശോധനയുമായി പൊലീസും

സ്വന്തം ലേഖകന്‍

എറണാകുളം: കോവിഡ് വ്യാപന തോത് ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് എറണാകുളം ജില്ലാ ഭരണകൂടം.

 

ഇന്ന് വൈകുന്നേരം മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. ഏഴ് ദിവസത്തേക്കാണ് ആദ്യഘട്ട ലോക്ക് ഡൗണ്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടത്തല, വെങ്ങോല, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

ഈ പഞ്ചായത്തുകളില്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതാണ് ലോക്ക് ഡൗണിലേക്ക് പോകാന്‍ കാരണമായത്.

കണ്ടെയ്‌മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെ ഒരുക്കി നല്‍കും

രാത്രികാല കര്‍ഫ്യുവിനോടനുബന്ധിച്ച്  പരിശോധന കര്‍ശനമാക്കി പൊലീസ് സേനയും രംഗത്തുണ്ട്.

 

ഒന്‍പത് മണിക്ക് ശേഷം അടിയന്തിര സാഹചര്യത്തിലല്ലാതെ ഒരു യാത്രയും അനുവദിക്കില്ലെന്ന് എസിപി എ ജെ തോമസ് പറഞ്ഞു.

 

Tags :