എറണാകുളം ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Spread the love

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

video
play-sharp-fill

യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പി എം നഫാഫ്, നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്.
ആറ് മാസത്തേക്കാണ് സസ്പെൻഷൻ.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. തൃക്കാക്കരയില്‍ എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് പരസ്യമാവുകയാണെന്ന് സൂചിപ്പിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ ഗ്രൂപ്പിലെ പ്രവര്‍ത്തകരാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി അധ്യക്ഷന് നേരെ പ്രതിഷേധിച്ചത്. ഇതിന് തിരിച്ചടിയായാണ് ഐ ഗ്രൂപ്പുകാരാനായ മുഹമ്മദ് ഷിയാസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പുറത്താക്കിയതെങ്കിലും ഉമാ തോമസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെയാണ് പുറത്താക്കിതയെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം