എം.ജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളേജുകൾ ഒപ്പത്തിനൊപ്പം; ആദ്യ മൂന്നു സ്ഥാനക്കാർ തമ്മിൽ നാല് പോയിന്റ് മാത്രം വ്യത്യാസം

എം.ജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളേജുകൾ ഒപ്പത്തിനൊപ്പം; ആദ്യ മൂന്നു സ്ഥാനക്കാർ തമ്മിൽ നാല് പോയിന്റ് മാത്രം വ്യത്യാസം

സ്വന്തം ലേഖകൻ

കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിന്റെ രണ്ടാം ദിനം എറണാകുളത്തെ കോളേജുകൾ തമ്മിൽ ഇ്‌ഞ്ചോടിഞ്ച് പോരാട്ടം. ആദ്യ മൂന്നു സ്ഥാനത്തുള്ള കോളേജുകൾ തമ്മിൽ നാലു പോയിന്റിന്റെ മാത്രം വ്യത്യാസമുള്ളൂ. 20 പോയിന്റ് നേടി മഹാരാജാസ് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ,  കോതമംഗലം മാർ അത്തനാസിയോസ് കോളേജും, എറണാകുളം സെന്റ് തെരേസാസ് കോളജും 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 17 പോയിന്റുമായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജാണ് രണ്ടാം സ്ഥാനത്ത്.അഞ്ചാം സ്ഥാനത്തുള്ള തൊടുപുഴ ന്യൂമാൻ കോളേജിന് പത്ത് പോയിന്റ് മാത്രമാണ് ഉള്ളത്.

അക്ഷരശ്ലോകത്തിന്റെ ഫലം പുറത്ത് വന്നപ്പോൾ തേവര എസ്.എച്ച് കോളജിലെ സാന്ധ്ര പി.നമ്പൂതിരിയ്ക്കാണ് ഒന്നാം സ്ഥാനം. ഗവ.ലോകോളേജിലെ എസ്.ശ്രീനാഥും, തൃക്കാക്കര ഭാരത് മാതാ കോളേജിലെ പി.കെ സ്മൃതിയും രണ്ടാം സ്ഥാനം നേടി. എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിലെ ജോസ്‌ന നായരും, എം.ജി സർവകലാശാല ക്യാമ്പസിലെ അനഘ ജെ.യും രണ്ടാം സ്ഥാനം സ്വന്തമാക്കി. 
ആൺകുട്ടികളുടെ ഭരതനാട്യത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ കെ.എസ് രാമദാസ് ഒന്നാം സ്ഥാനവും, ആൽ.എൽ.വി കോളേജിലെ എം.എസ് അമൽനാഥ് രണ്ടാം സ്ഥാനവും, തൃക്കാക്കര ഭാരത് മാതാ കോളേജിലെ അതുൽ ജോയി മൂന്നാം സ്ഥാനവും നേടി.
കലോത്സവ വേദിയിൽ ഇന്ന്
തിരുനക്കര മൈതാനംനാടോടി നൃത്തം
(സിങ്കിൾ) – രാവിലെ 9.00ന്നാടോടി നൃത്തം 
(ഗ്രൂപ്പ് – വൈകിട്ട് 7.00ന് )സി.എം.എസ് കോളേജ് 
ഗ്രേറ്റ് ഹാൾമറ്റ് ക്ലാസിക്കൽ ഡാൻസുകൾ 
രാവിലെ 9.00ന്തന്ത്രിവാദ്യം (ഈസ്‌റ്റേൺ) – 7.00 ന്
ബസേലിയസ് കോളേജ് 
ഓഡിറ്റോറിയംസുഷിര വാദ്യം (ഈസ്‌റ്റേൺ ) രാവിലെ 9.00ന് 
സുഷിര വാദ്യം (വെസ്‌റ്റേൺ ) – ഉച്ചയ്ക്ക് – 2.00 ന് 
തന്ത്രിവാദ്യം (വെസ്‌റ്റേൺ) – വൈകിട്ട് 6.00 ന്
സി.എം.എസ് കോളേജ് 
ഓഡിറ്റോറിയംലളിതഗാനം (പെൺ) – രാവിലെ 9.00ന് 
ലളിതഗാനം (ആൺ) – വൈകിട്ട് 7.00 ന്സി.എം.എസ് കോളേജ്കവിതാ പാരായണം (ഇംഗ്ലീഷ്) – രാവിലെ 9.00ന് 
സിനിമാ നിരൂപണം – വൈകിട്ട് 4.00 ന്
ബസേലിയസ് കോളേജ്പെയിന്റിംഗ് – രാവിലെ 9.00 ന് 
കാർട്ടൂണിംഗ് – ഉച്ചയ്ക്ക് 2.00 ന് 
ഇലോക്കേഷൻ (ഇംഗ്ലീഷ്) – വൈകിട്ട് 3.00 ന്
ബി.സി.എം കോളേജ്ഉപന്ന്യാസ രചന (ഹിന്ദി) – രാവിലെ 9.00 ന് 
ഉപന്ന്യാസ രചന (മലയാളം) – രാവിലെ 11.00 ന് 
കവിതാ രചന – ഹിന്ദി – ഉച്ചയ്ക്ക് 1.00 ന് 
കവിതാ രചന – മലയാളം – വൈകിട്ട് 3.00 ന് 
കവിതാ രചന – (ഇംഗ്ലീഷ് ) വൈകിട്ട് 5.00 ന്