എറണാകുളം – ചെന്നൈ സ്വിഫ്റ്റ് ഗരുഡ; മലയാളികളുടെ ഏറെ നാളത്തെ ആവശ്യം സാക്ഷാത്കരിച്ച്‌ സ്വിഫ്റ്റ്; അതും കുറഞ്ഞ ചിലവില്‍..!

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു.

എസി ബസാണ് ഈ സര്‍വീസിനായി സ്വിഫ്റ്റ് ഉപയോഗിക്കുന്നത്. എറണാകുളത്തു നിന്നാണ് ചെന്നൈയിലേയ്ക്ക് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. എറണാകുളത്തു നിന്ന് വൈകുന്നേരം 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 8.45ന് ചെന്നൈയിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍, പാലക്കാട് സേലം വഴിയാണ് ബസ് സര്‍വീസ് നടത്തുക. തിരികെ കേരളത്തിലേക്കുള്ള ബസ് രാത്രി എട്ടിനാവും ചെന്നൈയില്‍ നിന്നും യാത്ര തിരിക്കുക. 1351 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെ സീറ്റ് ബുക്ക് ചെയ്യാനാവും. വിശദവിവരങ്ങള്‍ നോക്കാം..

എറണാകുളം – ചെന്നൈ കെഎസ്‌ആര്‍ടിസി – സ്വിഫ്റ്റ് ഗരുഡ

യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എറണാകുളത്തു നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും യാത്രകളൊരുക്കി സ്വന്തം കെ.എസ്.ആര്‍.ടി.സി -സ്വിഫ്റ്റ്. എറണാകുളത്തു നിന്ന് വൈകുന്നേരം 07.45 ന് , തൃശ്ശൂര്‍, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, തിരിച്ചും സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്

ടിക്കറ്റ് നിരക്ക് :1351 രൂപ

സമയക്രമം

എറണാകുളം – ചെന്നൈ

എറണാകുളം – 07:45 PM

വൈറ്റില. – 08:00 PM

തൃശ്ശൂര്‍ – 09:35 PM

പാലക്കാട് – 11:15 PM

കോയമ്പത്തൂര്‍ – 00:10 AM

സേലം – 03:15 AM

ചെന്നൈ – 6 08:45 AM

ചെന്നൈ – എറണാകുളം

ചെന്നൈ – 08:00 PM

സേലം – 01:55 AM

കോയമ്പത്തൂര്‍ – 04:45 AM

പാലക്കാട് – 05:55 AM

തൃശ്ശൂര്‍ – 07 20 AM

എറണാകുളം – 08:40 AM

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

“Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് സര്‍വ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്:

കെ എസ് ആര്‍ ടി സി
എറണാകുളം
ഫോണ്‍: 0484- 2372033