play-sharp-fill
എട്ട് വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയത് നാല് വർഷത്തോളം; പ്രതിക്ക് 50 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

എട്ട് വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിയത് നാല് വർഷത്തോളം; പ്രതിക്ക് 50 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ

ഇടുക്കി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 50 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തങ്കമണി സ്വദേശി സോജനാണ് നാല് വർഷത്തോളം കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടത്.


12 വയസിൽ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വർഷം തടവാണ് ശിക്ഷ. ഒന്നിൽ കൂടുതൽ തവണ കുറ്റം ആവർത്തിച്ചതിനാണ് 20 വർഷം തടവ്. ക്രൂരമായ പീഡനത്തിന് അഞ്ചു വർഷം എന്നിങ്ങനെയാണ് ശിക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം.

50000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചു. 2017 ലാണ് തങ്കമണി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.