തൃശൂരിൽ പനിയെത്തുടർന്ന് എട്ട് വയസുകാരൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ വേലൂരിൽ പനിയെത്തുടർന്ന് മൂന്നാം ക്ലാസുകാരൻ മരിച്ചു. ആനത്താഴത്ത് വീട്ടിൽ വർഗീസിന്റെ മകൻ സാം ജോസഫാണ് (8)മരിച്ചത്. പനിയെ തുടർന്ന് ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗൾഫിലായിരുന്ന പിതാവ് വർഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിരുന്നു.

വേലൂർ സെന്റ് സേവിയേഴ്‌സ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. മാതാവ്: ഷൈനി (മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി താൽക്കാലിക ജീവനക്കാരി). സഹോദരങ്ങൾ: സാറ, സിയ. സംസ്‌കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് വേലൂർ സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group