എട്ടു വയസുകാരിയുടെ മരണം: വിശദീകരണവുമായി കിംസ് ആശുപത്രി അധികൃതർ; അന്വേഷണം കോട്ടയം ഡിവൈഎസ്പിയ്ക്ക് കൈമാറി
സ്വന്തം ലേഖകൻ
കോട്ടയം: കിംസ് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സയുമായി എത്തിയ എട്ടു വയസുകാരി മരിച്ച സംഭവത്തിൽ കേസ് അന്വേഷണം കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിനു കൈമാറി. മെഡിക്കൽ നെഗ്‌ളിജേൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ഡിവൈഎസ്പിയ്ക്കു കൈമാറിയിരിക്കുന്നത്. ഇതിനിടെ കുട്ടിയുടെ മരണത്തിൽ വിശദീകരണവുമായി കിംസ് ആശുപത്രി അധികൃതരും രംഗത്ത് എത്തി. തങ്ങളുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും, തങ്ങൾ തന്നെയാണ് പോസ്റ്റ്മാർട്ടം നിർദേശിച്ചതെന്നുമാണ് ഇപ്പോൾ കിംസ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ അടുത്തിടെ ജില്ലയിൽ ആശുപത്രികളുടെ പിഴവ് മൂലമുണ്ടാകുന്ന രണ്ടു മരണങ്ങളിലും അന്വേഷണം ഡിവൈഎസ്പിയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം ആദ്യം മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിലും അന്വേഷണം ഡിവൈഎസ്പിയ്ക്കാണ്.
കിംസ് ആശുപത്രിയുടെ ബന്ധപെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ സന്ദേശം
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറുവേദനയുമായി ഒരു മാസമായി മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം 22.10.18 ന് തീയതി ഉച്ചയോടുകൂടിയാണ് രോഗി ആദ്യമായ് കിംസ് ആശുപത്രിയിൽ എത്തിയത് . 8 വയസുള്ള രോഗിയെ pediatrics വിഭാഗത്തിലും തുടർന്ന് Gastroenterology വിഭാഗത്തിലും ഉള്ള ഡോക്ടർമാർ പരിശോധന നടത്തി. CT സ്‌കാൻ പരിശോധന ആവശ്യമാണെന്ന് ഡോകട്ർ പറഞ്ഞപ്പോൾ പിന്നീട് വരാമെന്നു പറഞ്ഞു രോഗിയും മാതാവും മരുന്നുകൾ വാങ്ങി മടങ്ങി. അതിനുശേഷം അതെ ദിവസം വൈകുന്നേരത്തോടെ രോഗിയെ വീണ്ടും എമർജൻസി വിഭാഗത്തിൽ കൊണ്ടുവന്നു. എമർജൻസി വിഭാഗത്തിലെ ഡോക്ടർ Gastroenterology വിഭാഗത്തിലെ ഡോക്ടറിന്റെ നിർദേശപ്രകാരം വേദന ശമിക്കുന്നതിനു ആവശ്യമായ മരുന്നുകളും drip കളും നൽകി.രക്ത പരോശോധനകളിൽ നിന്നും രോഗലക്ഷണങ്ങളിൽ നിന്നും രോഗിക്ക് Acute on Chronic Pancreatitis എന്ന ഗൗരവമേറിയ അസുഖമാണ് ഉണ്ടായിരുന്നത് എന്നാണ് മനസിലാകുന്നത് .ഇടയ്ക്ക് ശമനമുണ്ടായെങ്കിലും വീണ്ടും വയറുവേദന വർധിച്ചതിനാൽ തുടർ ചികിത്സയ്ക്കായി ICU വിലേക്കു മാറ്റി.അതിനുശേഷം ICU വിൽ വച്ച് രോഗിയുടെ സ്ഥിതി വഷളാവുകയും യഥാവിധം ജീവൻരക്ഷാ നടപടികൾ സ്വീകരിച്ചെങ്കിലും നിർഭാഗ്യവശാൽ മരണം സംഭവിക്കുകയാണ് ഉണ്ടായത്. രോഗിയുടെ ബന്ധുക്കളുടെ സംശയം ദുരീകരിക്കുന്നതിനുവേണ്ടി പോസ്റ്റുമാർട്ടം ചെയ്യുവാൻ ആശുപത്രി അധികൃതർ തന്നെയാണ് നിർദേശിച്ചത്.
PRO
KIMS Kottayam