തൊട്ടിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർകോട്: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം.

കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.