
എട്ടു ലിറ്റർ ചാരായവും 95 ലിറ്റർ കോടയും പിടിച്ചെടുത്തു; എരുമേലിയിൽ എക്‌സൈസിന്റെ പരിശോധന; പ്രതി ഓടിരക്ഷപെട്ടു
തേർഡ് ഐ ബ്യൂറോ
എരുമേലി: വീടിന്റെ പുരയിടത്തിൽ സൂക്ഷിച്ച കോടയും ചാരായവും എക്‌സൈസ് പിടിച്ചെടുത്തു. 8 ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് അംഗമായ കെ.എൻ സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി എക്‌സൈസ് റേഞ്ച് സംഘം കാഞ്ഞിരപ്പള്ളി കോരുത്തോട് കുഴിമാവ് മുകുളം പുറത്ത് വീട്ടിൽ സാ(33)മിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടിരക്ഷപെട്ടതിനാൽ പ്രതിയെ പിടികൂടാൻ സാധിച്ചില്ല.
പരിശോധനയ്ക്ക് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ഫെമിൻ, പ്രിവന്റീവ് ഓഫിസർ റജിമോൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ഷിനോ, സിവിൽ എക്‌സൈസ് ഓഫിസർ സുരേഷ് കുമാർ കെ.എൻ, സമീർ, ദീപു, പ്രശോഭ്, രതീഷ് , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ആര്യ പ്രകാശ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.