മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദ്ദനം ; ഭാര്യ മാതാവും പിതാവും ചേർന്നാണ് മർദ്ദിച്ചത്

Spread the love

തൃശ്ശൂർ : ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി.

ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദ്ദനമേറ്റത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാൻ. മകള്‍ക്ക് പെരുനാള്‍ സമ്മാനം നല്‍കാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സുലൈമാന് മർദനമേറ്റത്. സുലൈമാൻ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി.