
കോഴിക്കോട്: ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ.
29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആർക്കും അവധി നല്‍കരുതെന്നും എന്നായിരുന്നു നിർദേശം. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിർദേശം.
കേരളത്തിലെ കസ്റ്റംസ്, സെൻട്രല്‍ ജിഎസ്ടി ഉദ്യോഗസ്ഥർക്കായി ഇറക്കിയ ഉത്തരവാണ് കേരള ചീഫ് കമ്മീഷണർ ശൈഖ് ഖാദർ റഹ്മാൻ ഇന്ന് രാവിലെ പുതുക്കിയത്. പെരുന്നാള്‍ അവധി നിഷേധിച്ചുള്ള ഉത്തരവ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ കേരള ചീഫ് കമ്മീഷണർ ശൈഖ് ഖാദർ റഹ്മാൻ ഉത്തരവ് പുതുക്കി ഇറക്കിയത്.