റവന്യൂ ഉദ്യോഗസ്ഥരാണ് ആദിവാസികളെ വഞ്ചിക്കുന്നത്, കള്ളരേഖയുണ്ടാക്കിയവർക്ക് ഭൂമി വിട്ടു നൽകാനാവില്ല, അട്ടപ്പാടിയിലെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കണം; സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തഹസിൽദാരും പോലീസും തടഞ്ഞു

Spread the love

പാലക്കാട്: അട്ടപ്പാടിയിലെ ടി.എൽ.എ കേസിലുള്ള (അന്യാധീനപ്പെട്ട ആദിവാസി ഭൂമി കേസ്) സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചിയമ്മയെ തഹസിൽദാരും പോലീസും ചേർന്ന് തടഞ്ഞു.

അട്ടപ്പാടിയിലെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കണമെന്ന് നഞ്ചിയമ്മ തഹസിൽദാർ ഷാനവാസിനോട് ആവശ്യപ്പെട്ടു. കള്ളരേഖയുണ്ടാക്കിയവർക്ക് ഭൂമി വിട്ടു നൽകാനാവില്ലെന്നും അവർ പറഞ്ഞു. തന്റെ കുടുംബഭൂമി കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. കള്ള രേഖയുണ്ടാക്കുന്നതിന് കൂട്ടുനിന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്.

നാഗമൂപ്പനും കന്തസ്വമായിും തമ്മിലാണ് ഭൂമിയുടെ പേരിൽ ടി.എൽ.എ കേസുള്ളത്. കെ.വി മാത്യുവിനും നിരപ്പത്ത് ജോസഫി കുര്യനും ഈ ഭൂമിയിൽ അവകാശമില്ല. അവർ കള്ളരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതെന്നും നഞ്ചിയമ്മ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ വിജിലൻസ് വിഭാഗം നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അന്യാധീനപ്പെട്ട ഭൂമി വിട്ടുകിട്ടണമെന്ന് നഞ്ചിയമ്മ ആവശ്യപ്പെട്ടു. റവന്യൂ ഉദ്യോഗസ്ഥരാണ് ആദിവാസികളെ വഞ്ചിക്കുന്നതെന്നും നഞ്ചിയമ്മ തഹസിൽദാരോട് പറഞ്ഞു.

നഞ്ചിയമ്മയുടെ ഭൂമി വിഷയത്തിൽ വെള്ളിയാഴ്ച് ചർച്ച നടത്താമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതായി നഞ്ചിയമ്മ പറഞ്ഞു.