ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരിച്ച കോട്ടയം പന്നിമറ്റം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ ചിങ്ങവനത്ത്

Spread the love

സ്വന്തം ലേഖിക

ചിങ്ങവനം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരിച്ച കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി മീട്ടിൽ വിശാൽ കമലാസൻ്റെ (32) മൃതദേഹം നാട്ടിലെത്തിച്ചു.

മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചാം തീയതിയാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വെച്ചു രോഗബാധിതനായതിനെ തുടർന്ന് ഈജിപ്തിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശാൽ ആറുമാസം മുമ്പാണ് നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്.

സംസ്ക്കാരം നാളെ മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. പി. ജി കമലസനൻ (റിട്ട ആർമി ), ഉഷാകുമാരി ദമ്പതികളുടെ മകനാണ്.
ഭാര്യ : ഇടുക്കി സ്വദേശിനി അഖില ( നഴ്‌സ്‌ ഇസ്രായേൽ ). സഹോദരൻ : വിമൽ