
കേരളത്തിൽ മാത്രമല്ല: ഈജിപ്റ്റിലും കാൽമുട്ട് അശ്ലീലം: അതിരുവിട്ട ഫോട്ടോയെടുത്ത മോഡലും ഫോട്ടോഗ്രാഫറും ഈജിപ്റ്റിൽ അറസ്റ്റിൽ
തേർഡ് ഐ ക്രൈം
കെയ്‌റോ: കേരളത്തിൽ മാത്രമല്ല, ഈജിപ്റ്റിലും കാൽമുട്ട് വിവാദം. കേരളത്തിലെ യുവ നടിമാർ സോഷ്യൽ മീഡിയയിൽ കാൽമുട്ട് കാണുന്ന ചിത്രം പകർത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈജിപ്റ്റിലും കാൽമുട്ട് വിവാദമുണ്ടായിരിക്കുന്നത്.
പിരമിഡുകൾക്ക് മുന്നിൽ ഫോട്ടോഷൂട്ട് നടത്തിയതിന് മോഡലിനെയും ഫോട്ടോഗ്രാഫറെയും ഈജിപ്ഷ്യൻ പൊലീസ് അറസ്റ്റു ചെയ്തു. കെയ്‌റോയ്ക്ക് സമീപമിള്ള സഖാറയിലെ നെക്രോപൊളിസ് സൈറ്റിലെ പൗരാണിക പിരമിഡുകൾക്ക് മുന്നിൽ വച്ചാണ് ഫോട്ടോഗ്രാഫർ ഹൗസം മുഹമ്മദ് മോഡൽ സൽമ അൽഷിമിയുടെ ചിത്രങ്ങൾ പകർത്തിയത്..
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചിത്രങ്ങൾ ഈജിപ്തിന്റെ തനത് ഫറോവൻ സംസ്‌കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം.. പുരാതന ഫറോവോ രാജ്ഞിയുടെ വേഷം ധരിച്ചാണ് സൽമ അൽ ഷിമി ഫോട്ടോഷൂട്ട് നടത്തിയത്. പിന്നീട് സൈറ്റിൽ അനുമതിയില്ലാതെ ഫോട്ടോയെടുത്തു എന്ന കുറ്റത്തിന് 500 ഈജിപ്ഷ്യൻ പൗണ്ട് പിഴയായി ഈടാക്കി ഇരുവരെയും ജാമ്യത്തിൽ വിടുകയായിരുന്നു..
ചിത്രങ്ങൾ പ്രകോപനപരവും കുറ്റകരവുമാണെന്നാണ് ഇവർക്കെതിരെ ആരോപണമുയർന്നത്.. എന്നാൽ പുരാതന കാലത്തെ ഫറോവാമാരുടെ രാജ്ഞിമാരുടെയും തോഴിമാരുടെയും വസ്ത്രം ഏങ്ങനെയാണ് പ്രശ്നകരമാകുന്നതെന്ന ചോദ്യത്തിന് ആരും മറുപടി നൽകുന്നില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുരാത ഈജിപ്തിൽ വേശ്യാവൃത്തി നിയമ വിരുദ്ധമായിരുന്നില്ലെന്നതിന് തെളിവുകളുണ്ട്. .
എന്നാൽ പുതിയ കാലത്ത് സ്ത്രീ കാൽമുട്ട് മറയ്ക്കാത്ത വസ്ത്രം ധരിച്ചാൽ അത് കുറ്റകരമാകുന്നതെങ്ങനെയെന്നാണ് സൽമയെയും മുഹമ്മദിനെയും പിന്തുണയ്ക്കുന്നവരുടെ ചോദ്യം. അൽ ഷിമി തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു..
ഫോട്ടോഷൂട്ട് സമയത്ത് ആറ് ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നതായി ഫോട്ടോഗ്രാഫർ മുഹമ്മദ് പറഞ്ഞു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചുള്ള നിബന്ധനകൾ പാലിച്ചായിരുന്നു ഫോട്ടോഷൂട്ടെന്നും മുഹമ്മദ് പറഞ്ഞു. അൽഷിമിയുടെ ആകൃതിയാണ് പ്രശ്നമായതെന്നും ഒരു മെലിഞ്ഞ പെൺകുട്ടിയായിരുന്നെങ്കിൽ ഇത്രയും ഒച്ചപ്പാടുണ്ടാകുമായിരുന്നില്ലെന്നും മുഹമ്മദ് പ്രതികരിച്ചു.
15 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫോട്ടോഷൂട്ട് കണ്ടപ്പോൾ അത് തടയാതിരുന്നവർ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലെത്തുമ്പോൾ നിയമ നടപടി സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു.
സംഭവത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് ഈജിപ്തിലെ വനിതാ അവകാശ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതിൻറെ പേരിൽ അഞ്ച് യുവതികൾക്ക് കോടതി രണ്ട് വർഷം തടവും 300,000 ഈജിപ്ഷ്യൻ പൗണ്ടും (19,135 ഡോളർ) പിഴയും വിധിച്ചതിന് തൊട്ട് പുറകെയാണ് ഈ സംഭവം.