play-sharp-fill
സർക്കാർ അറിഞ്ഞോ ? പതിനായിരകണക്കിന് പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാന്റ നഷ്ടപ്പെട്ടു: മുഖ്യമന്ത്രി മറുപടി പറയണം: വർണവ സൊസൈറ്റി: എ.പി.ഡി.എഫ് രാജ്ഭവൻ മാർച്ച് ജൂലൈ 31-ന്

സർക്കാർ അറിഞ്ഞോ ? പതിനായിരകണക്കിന് പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാന്റ നഷ്ടപ്പെട്ടു: മുഖ്യമന്ത്രി മറുപടി പറയണം: വർണവ സൊസൈറ്റി: എ.പി.ഡി.എഫ് രാജ്ഭവൻ മാർച്ച് ജൂലൈ 31-ന്

 

കോട്ടയം: ഇ. ഗ്രാന്റ് പോർട്ടൽ തകരാർ മൂലം സംസ്ഥാനത്തെ പതിനായിര കണക്കിന് പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാന്റ് നഷ്ടമായി. പുതുതായി ഒരാൾക്കു പോലും ഇ.ഗ്രാന്റ് പോർട്ടൽ വഴി അപേക്ഷ നൽകാൻ കഴിയുന്നില്ല. അപേക്ഷ പൂരിപ്പിക്കൽ പകുതി ആകുമ്പോഴേക്കും നിലയ്ക്കുകയാണ്. അതിനാൽ അക്ഷയ കേന്ദ്രം നടത്തിപ്പുകാരും ബുദ്ധിമുട്ടുന്നു.

ഇപ്പോൾ പ്ലസ്ടു പാസായി ഉപരിപഠനത്തിന് പോകുന്നവരും പ്ലസ് വണ്ണിന് ചേരുന്നവരുമായ പട്ടിക വിഭാഗം വിദ്യാർത്ഥികൾ ഇ.ഗ്രാന്റ് പോർട്ടൽ വഴി അപേക്ഷ നൽകിയാലേ ഗ്രാന്റ് ലഭിക്കുകയുള്ളു. അപേക്ഷ പൂർണമായി പൂരിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.


ഈ വിഷയത്തിൽ പട്ടിക വിഭാഗ സംഘടനകൾ പ്രക്ഷേഭ രംഗത്തേക്ക് നീങ്ങുകയാണ്.പട്ടികവിഭാഗം കുട്ടികൾക്കുള്ള സ്റ്റോളർഷിപ്പ് നഷ്ടപ്പെടുത്തിയതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഓൾ കേരള വർണവ സൊസൈറ്റി സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദനിപ്പിക്കുന്ന കണക്കുകളാണ് സി.എ.ജി. റിപ്പോർട്ടിലുള്ളതെന്ന് യോഗം വ്യക്തമാക്കി.പ്രിമെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ളവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ 2017-2018-ൽ 41,671 പേർക്കും 2020-2001-ൽ 59,540 പേർക്കുമാണ് ഗ്രാന്റ് കിട്ടാതെപോയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 370 സ്കൂളിലെ കുട്ടികളുടെ ഇ-ഗ്രാന്റ് പോർട്ടൽ രജിസ്ട്രേഷൻ നടത്താത്തതു കാരണം 3,419 കൂട്ടികൾക്ക് സഹായം നഷ്ടമായി. സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം പരിഹരിച്ചില്ല.

പോസ്റ്റ് മെട്രിക് സ്റ്റോളർഷിപ്പു മായി ബന്ധപ്പെട്ട അപേക്ഷകളിൽ വിവിധ തലങ്ങളിലുണ്ടായ വീഴ്ചമൂലം 2018-2021-ൽ 1246 കുട്ടികൾക്ക് സഹായം ലഭിച്ചില്ല. സംസ്ഥാനസമിതി യോഗത്തിൽ പ്രസിഡന്റ് പി.ഇ.വേണു ഗോപാലൻ അധ്യക്ഷത വഹി ച്ചു. നേതാക്കളായ സി.കെ.രാജ പ്ലൻ, സജി കെ.തമ്പി, അമ്പിളി മനോജ്, ജയരാജ് ഇരവിപേരൂർ, സിനോജ് വെളിയനാട്, നെയ്യാറ്റിൻ കര വിശാൽ, സത്യൻ, സത്യപാ ലൻ, രാജഗോപാൽ, അനിൽകു മാർ എസ്. എന്നിവർ പ്രസംഗിച്ചു.

പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ് മുടങ്ങിയ വിഷയത്തിൽ അംബദ്കർ പ്രോഗ്രസീവ് സെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ് )ജൂലൈ 31-ന് രാജ് ഭവൻ മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജു വി.ജോസഫ് അറിയിച്ചു.