ഉച്ചയ്ക്ക് ഊണിന് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഒരു കറി തയ്യാറാക്കിയാലോ? തക്കാളിയും മുട്ടയും ഉണ്ടെങ്കില്‍ ഈ കറി റെഡി; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഉച്ചയ്ക്ക് ഊണിന് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഒരു കറി ഉണ്ടാക്കിയാലോ? തക്കാളിയും മുട്ടയും ഉണ്ടെങ്കില്‍ ഈ കറി റെഡി.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

തക്കാളി
സവാള
പച്ചമുളക്
മല്ലിയില
മുട്ട
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സവാള അരിഞ്ഞു പാനിലേയ്ക്കു മാറ്റി അടുപ്പില്‍ വെച്ച്‌ വഴറ്റിയെടുക്കുക. രണ്ടു തക്കാളി ചെറുതായരിഞ്ഞത്, രണ്ടു പച്ചമുളക് എന്നിവ കൂടി ചേർക്കുക. എരിവിനാവശ്യത്തിന് മുളകു പൊടിയും അല്‍പ്പം ഉപ്പും കൂടി ചേർത്തു നന്നായി ഇളക്കുക. അതിലേയ്ക്കു മൂന്നോ നലോ മുട്ട പൊട്ടിച്ചൊഴിച്ച്‌ ഇളക്കി, ലഭ്യമെങ്കില്‍ അല്‍പ്പം മല്ലിയില കൂടി ചേർക്കുക. ചോറിനൊപ്പം ചൂടോടെ കഴിക്കാൻ കറി തയ്യാർ.