അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരുഗ്രൻ എഗ്ഗ് സ്റ്റൂ ആയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരുഗ്രൻ കറി വെച്ചാലോ? കിടിലൻ സ്വാദില്‍ ആർക്കും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരുഗ്രൻ എഗ്ഗ് സ്റ്റൂ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

മുട്ട പുഴുങ്ങിയത് – 5
സവാള -ഒരെണ്ണം
ഇഞ്ചി – ഒരു കഷ്ണം
ഉരുളക്കിഴങ്ങ് – ഒരെണ്ണം
വെളുത്തുള്ളി – ഒരു കഷ്ണം
കുരുമുളക് പൊടി – അര ടീ സ്പൂണ്‍
പച്ചമുളക് – 3
ക്യാരറ്റ് -1
കറിവേപ്പില – ആവശ്യത്തിന്
ഗരം മസാല – 1/4 സ്പൂണ്‍
നെയ്യ് – 1/4 സ്പൂണ്‍
അണ്ടിപ്പരിപ്പ് – 5 എണ്ണം
വെളിച്ചെണ്ണ – 2 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപാല്‍ – ഒന്നാം പാല്‍ 1 ഗ്ലാസ്‌, രണ്ടാം പാല്‍ 2 ഗ്ലാസ്‌
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടുത്ത മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വെയ്ക്കുക. ക്യാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കഷ്ണങ്ങളാക്കുക. സവാള നീളത്തില്‍ അരിഞ്ഞെടുത്തു മാറ്റുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, ഉപ്പ്, കറിവേപ്പില എന്നിവ ഇടുക. എല്ലാം ഇട്ട് വഴറ്റണം.

കുറച്ചു സമയം വഴറ്റി ചെറിയ നിറം മാറ്റം വരുമ്ബോള്‍ കുരുമുളക് പൊടിക്കൊപ്പം ഗരം മസാല കൂടി ചേർക്കണം. സവാള ബ്രൗണ്‍ നിറമാകുന്നതിന് മുന്നേ ഉരുളകിഴങ്ങും ക്യാരറ്റും ഇട്ടു കൊടുത്തു രണ്ടാം തേങ്ങാപാല്‍ ചേർത്ത് കൊടുക്കണം. ചെറു തീയില്‍ ഇത് പാകം ചെയ്തെടുക്കാം.

രണ്ടാം തേങ്ങാപാലില്‍ ഇട്ട ഉരുളക്കിഴങ്ങും ക്യാരറ്റും വെന്തു കഴിയുമ്പോള്‍ മുറിച്ചു വച്ച മുട്ട അതിലേക്ക് ഇടാം. ഒന്നാം പാല്‍ ഇതിലേക്ക് ചേർക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കാം. തിളക്കുന്നതിന് മുൻപ് അടുപ്പില്‍ നിന്നും മാറ്റാം. ഇതില്‍ നെയ്യ് ഒഴിച്ച്‌ വറുത്ത അണ്ടിപരിപ്പ് വിതറാം.