മൊരിഞ്ഞ എഗ്ഗ് പഫ്സ് വീട്ടിലുണ്ടാക്കാം

Spread the love

ജൂസിനൊപ്പമായാലും ചായക്കൊപ്പമാണെങ്കിലും എഗ്ഗ് പഫ്സ് കഴിക്കാൻ പലർക്കും ഇഷ്ടമാണ്. വീട്ടിൽ തന്നെ നമുക്കിതു തയാറാക്കി എടുക്കാവുന്നതാണ്. പഫ്സ് പേസ്ട്രി ഷീറ്റുകൾ എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നും അതുവച്ച് പഫ്സ് ഉണ്ടാക്കുന്നത് എങ്ങിനെയെന്നും നോക്കാം.

video
play-sharp-fill

മുട്ട -2 ,സവാള -1 പഫ് പേസ്ട്രി ഷീറ്റ്സ് ജിഞ്ചര്‍/ഗാര്‍ലിക് പേസ്റ് -1/2 ടീസ്പൂണ്‍ എഗ്ഗ് മസാല -1/2 ടീസ്പൂണ്‍ കുരുമുളക് പൊടി -1/4 ടീസ്പൂണ്‍ ഗരം മസാല -1/4 ടീസ്പൂണ്‍ ഉപ്പ്,എണ്ണ -പാകത്തിന്

തയ്യാറാക്കുന്ന വിധം:
പഫ് പേസ്ട്രി ഷീറ്റ് 1/2 മണിക്കൂര്‍ മുന്‍പ് ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത് വയ്ക്കുക
1) മുട്ട പുഴുങ്ങി ഓരോന്നും നീളത്തില്‍ മുറിയ്ക്കുക.
2) ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് അതിലേയ്ക്ക് സവാളയോടൊപ്പം ഉപ്പും ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) അതിലേയ്ക്ക് ജിഞ്ചര്‍/ഗാര്‍ലിക് പേസ്റ് ചേര്‍ത്ത് വീണ്‍്ടും വഴറ്റുക.

4)അതിനുശേഷം എഗ്ഗ് മസാല,ഗരം മസാലപ്പൊടി കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങുക. (മസാലക്കൂട്ടില്‍ ചെറുതായി പുഴുങ്ങി അരിഞ്ഞ കാരറ്റ്,ബീന്‍സ്,ഗ്രീന്‍ പീസ് എന്നിവയും ചേര്‍ക്കാവുന്നതാണ്)

5)പഫ് പേസ്ട്രി ഷീറ്റ് ഒരോന്നും ചതുരത്തില്‍ മുറിച്ച് അതിനുള്ളില്‍ തണുത്ത മസാല വച്ചശേഷം മുറിച്ച മുട്ട അതിനുമുകളില്‍ വച്ച് മടക്കുക. ( പഫ്സിന് കൂടുതല്‍ നിറം കിട്ടുന്നതിനായി വേണമെങ്കില്‍ ഒരു മുട്ടയുടെ മഞ്ഞ അടിച്ച് തയ്യാറാക്കിവച്ച പഫ്സിന്റെ മുകളില്‍ ബ്രഷ് ചെയ്യാവുന്നതാണ് )

6)ഇങ്ങനെ തയ്യാറാക്കി വച്ച പഫ്സ് പ്രീഹീറ്റ് ചെയ്ത ഓവനില്‍ 180-200 ഡിഗ്രിയില്‍ 10 മുതല്‍ 20 മിനിട്ട് വരെ ബേക്ക് ചെയ്തെടുത്താല്‍ എഗ്ഗ് പഫ്സ് റെഡി.