video
play-sharp-fill
മുട്ട ഉപയോഗിച്ച്‌ ഓംലെറ്റ് ഉണ്ടാക്കിയ ശേഷം മുട്ടത്തോട് വലിച്ചെറിയാറാണോ പതിവ് ? എങ്കിൽ വലിച്ചെറിയേണ്ട, മുടി കാടുപോലെ വളരാൻ മുട്ടത്തോട് ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

മുട്ട ഉപയോഗിച്ച്‌ ഓംലെറ്റ് ഉണ്ടാക്കിയ ശേഷം മുട്ടത്തോട് വലിച്ചെറിയാറാണോ പതിവ് ? എങ്കിൽ വലിച്ചെറിയേണ്ട, മുടി കാടുപോലെ വളരാൻ മുട്ടത്തോട് ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

കോട്ടയം : നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് മുട്ട. മുട്ട ഉപയോഗിച്ച്‌ ഓംലെറ്റും മറ്റും ഉണ്ടാക്കിയ ശേഷം മുട്ടത്തോട് വലിച്ചെറിയാറാണ് പതിവ്.

എന്നാല്‍ മുട്ടപോലെ തന്നെ നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ടത്തോട്. ചിലർ മുട്ടത്തോട് ചെടിക്ക് ഇടുന്നു. ചെടിവളരാൻ ഇത് സഹായിക്കുന്നു.

അത്തരത്തില്‍ മുടി വളരാനും മുട്ടത്തോട് സഹായിക്കുമെന്ന് എത്രപേർക്ക് അറിയാം. കേട്ടത് ശരിയാണ്. നല്ല ആരോഗ്യമുള്ള മുടിക്ക് മുട്ടത്തോട് വളരെ നല്ലതാണ്. കട്ടിയുള്ള മുടി ലഭിക്കാൻ എങ്ങനെ മുട്ടത്തോട് ഉപയോഗിക്കാമെന്ന് നോക്കിയാലോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം മുട്ടത്തോട് നല്ലപോലെ വൃത്തിയാക്കുക. ശേഷം മുട്ടത്തോട് ഉണക്കാൻ വയ്ക്കണം. തോടുകള്‍ നന്നായി ഉണങ്ങിയശേഷം മിക്സി ഉപയോഗിച്ച്‌ ഇവ പൊടിച്ചെടുക്കുക. തരിയില്ലാതെ പൊടിച്ചെടുക്കണം. ഈ പൊടി നിരവധി രീതിയില്‍ മുടിയില്‍ തേയ്ക്കാം. ആ രീതികള്‍ നോക്കാം.

ഹെയർ മാസ്ക്

നന്നായി പൊടിച്ചെടുത്ത മുട്ടത്തോട് ഒരു ടീസ്പൂണ്‍ എടുത്തശേഷം രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ മിക്സ് ചെയ്യുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച്‌ മസാജ് ചെയ്യണം. 30-45 മിനിട്ടിന് ശേഷം മുടി ഷാംപൂ കൊണ്ട് കഴുകാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്.

ഷാംപൂ

സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലും മുട്ടത്തോട് പൊടി ചേർക്കാം. 1-2 ടീസ്പൂണ്‍ മുട്ടത്തോട് പൊടി ഷാംപൂ ബോട്ടിലില്‍ യോജിപ്പിച്ച്‌ വയ്ക്കുക. ശേഷം സാധാരണ ഷാംപൂ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാം.

കറ്റാർവാഴ

ഒരു ടീസ്പൂണ്‍ മുട്ടത്തോട് പൊടി രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലില്‍ യോജിപ്പിച്ച്‌ തലയില്‍ തേയ്ക്കുക. 30 മിനിട്ട് ഈ മിശ്രിതം തലയില്‍ വച്ചശേഷം കഴുകികളയാം.