എളുപ്പത്തിലൊരു സാന്‍വിച്ച്‌ ഉണ്ടാക്കിയാലോ? രുചികരമായ മുട്ട സാന്‍വിച്ച്‌ റെസിപ്പി ഇതാ

Spread the love

കോട്ടയം: എളുപ്പത്തിലൊരു സാന്‍വിച്ച്‌ ഉണ്ടാക്കിയാലോ?

രുചികരമായ മുട്ട സാന്‍വിച്ച്‌ റെസിപ്പി നോക്കാം.. കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു സാന്‍വിച്ച്‌ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൊട്ടി (സ്ലൈസ് ചെയ്തത്) – ഒന്ന് കരിഞ്ഞഭാഗം മാറ്റണം
മുട്ട – രണ്ട്
പച്ചമുളക്- ചെറുതായി അരിഞ്ഞത്
സവാള (കൊത്തിയരിഞ്ഞത്) – കാല്‍ കപ്പ്
ഇഞ്ചി (കൊത്തിയരിഞ്ഞത്) – 1/2 ടീസ്പൂണ്‍
കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) – 1/2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
പാല്‍ – ഒരു ടീസ്പൂണ്‍
വെണ്ണ – ഒരു ടീസ്പൂണ്‍
പാചക എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചമുളക്, സവാള (കൊത്തിയരിഞ്ഞത്), ഇഞ്ചി (കൊത്തിയരിഞ്ഞത്), കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) എന്നിവ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച്‌ ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക. മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരു കഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.