
മഹബൂബ്‌നഗർ: തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയിൽ പഫ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ജഡ്ചെർള മുനിസിപ്പാലിറ്റിയിലെ ഒരു അയ്യങ്കാർ ബേക്കറിയിൽ നിന്നാണ് ശ്രീശൈല എന്ന യുവതി മുട്ട പഫ്സും ചിക്കൻ പഫ്സും വാങ്ങിയത്. വീട്ടിലെത്തി കുട്ടികളുമായി ചേർന്ന് പഫ്സ് കഴിക്കാനായി തുറന്നപ്പോഴാണ് അതിനുള്ളിൽ പാമ്പിനെ കണ്ടത്.
ഉടൻ തന്നെ യുവതി ബേക്കറിയിൽ തിരിച്ചെത്തി പരാതിപ്പെട്ടെങ്കിലും ബേക്കറി ഉടമ നിരുത്തരവാദപരമായി സംസാരിച്ചെന്നും കൃത്യമായ വിശദീകരണം നൽകിയില്ലെന്നുമാണ് ആരോപണം. ഇതേത്തുടർന്ന്, ശ്രീശൈലയും കുടുംബവും ജഡ്ചെർള പോലീസ് സ്റ്റേഷനിലെത്തി ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവം ഉയർത്തുന്നുണ്ട്.