
പ്രോട്ടീനിന്‍റെ കലവറ; പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമം; തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും; ദിവസവും പ്രാതലിന് രണ്ട് മുട്ട ശീലമാക്കാം
കോട്ടയം: പ്രോട്ടീനിന്‍റെ കലവറയായ മുട്ട രണ്ട് എണ്ണം വീതം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
വിറ്റാമിൻ എ, ഡി, ഇ, ബി 12, ഫോളേറ്റ്, ഇരുമ്ബ്, സെലീനിയം, സിങ്ക് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും മുട്ട കഴിക്കുന്നത് നല്ലതാണ്. കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മുട്ട. അതിനാല്‍ ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മുട്ടയില്‍ കാണപ്പെടുന്ന കോളിൻ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. മുട്ടയില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാല്‍ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടയിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ബയോട്ടിനും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.