
കോട്ടയം: ഇന്നൊരു വെറൈറ്റി സ്നാക്ക്സ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഐറ്റം. എഗ്ഗ് പൊട്ടറ്റോ കാസറോള്‍ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
മുട്ട – 3 എണ്ണം
ഉരുളകിഴങ്ങ് – 3 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – 1 1/2 ഇഞ്ച് കഷണം
കറിവേപ്പില – 2 ഇതള്‍
പച്ചമുളക് – 3 എണ്ണം
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
വെണ്ണ / നെയ്യ് / വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരുളകിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. മുട്ട പൊട്ടിച്ച് അടിച്ചെടുക്കുക. ഇതിലേയ്ക്ക് ഉരുളകിഴങ്ങ്, കുരുമുളകുപൊടി, അരിഞ്ഞ സാധനങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്‌ക്കുക. നോണ്‍ സ്റ്റിക്ക് പാനില്‍ 1/2 ടേബിള്‍സ്പൂണ്‍ വെണ്ണ (നെയ്യ് / വെളിച്ചെണ്ണ) ഒഴിച്ച് ചൂടാക്കിയ ശേഷം തയ്യാറാക്കിയ മിശ്രിതം ഒരു ഇഞ്ച് കനത്തില്‍ ഒഴിക്കുക. മൂടി വച്ച് ചെറിയ തീയില്‍ ഇരുവശവും വേവിച്ചെടുക്കുക. (മറിച്ചിടുന്നതിനു മുന്‍പ് വെണ്ണ / നെയ്യ് / വെളിച്ചെണ്ണ മുകളില്‍ പുരട്ടുക.) എഗ്ഗ് പൊട്ടറ്റോ കാസറോള്‍ തയ്യാര്‍.