മുട്ട കഴിക്കുന്നവർ സൂക്ഷിക്കുക…! മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് പരാതി
സ്വന്തം ലേഖകൻ
കൊച്ചി : മുട്ട കഴിയ്ക്കുന്നവർ സൂക്ഷിക്കുക.കളമശേരിയിൽ മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോർത്ത് കളമശേരി സ്വദേശി വിൻസെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്.
കളമശേരിയിലെ ഒരു കടയിൽ നിന്നാണ് വിൻസെന്റ് മുട്ട വാങ്ങിയത്. പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേർന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ശ്രദ്ധയിപ്പെട്ടതോടെ വീട്ടുകാർ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം.
Third Eye News Live
0
Tags :