
മുട്ട പുഴുങ്ങിയ വെള്ളം ഇനി ആരും പാഴാക്കിക്കളയല്ലേ… ഗുണങ്ങളറിയാം
വീടുകളില്‍ ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും മുട്ട പുഴുങ്ങാറുണ്ട്. മുട്ട പുഴുങ്ങാനായി ഉപയോഗിക്കുന്ന വെള്ളം പുറത്ത് കളയുകയായിരിക്കും 90 ശതമാനം പേരും ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഗുണഫലം അറിഞ്ഞുകഴിഞ്ഞാല്‍ ആരും ഈ വെള്ളം പാഴാക്കിക്കളയില്ല.
മുട്ട പുഴുങ്ങിയ വെള്ളത്തില്‍ ധാരാളമായി ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെടികള്‍ക്ക് മികച്ചൊരു വളമാണ്. മുട്ട തിളപ്പിക്കുന്ന സമയത്ത് മുട്ടത്തോടിലെ കാല്‍സ്യം വെള്ളവുമായി കലരും. ഇത് പ്രകൃതിദത്തമായ ഒരു വളമാണ്. മുട്ടത്തോടില്‍ നിന്നുള്ള കാല്‍സ്യം മണ്ണിലെ പിഎച്ച് ബാലൻസ് ചെയ്യാൻ സഹായിക്കും.
ഇതുമൂലം മണ്ണില്‍ നിന്ന് കൂടുതല്‍ പോഷകങ്ങള്‍ വലിച്ചെടുക്കാൻ ചെടികള്‍ക്ക് സാധിക്കും. തക്കാളി, കുരുമുളക് എന്നീ ചെടികള്‍ക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുന്നത്. മുട്ട പുഴുങ്ങിയ വെള്ളം തണുത്തതിന് ശേഷം ചെടികള്‍ക്ക് തളിച്ചുകൊടുക്കാം. മികച്ച രീതിയില്‍ ആരോഗ്യത്തോടെ ചെടികള്‍ വളരുന്നതും കായ്ക്കുന്നതും കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട തിളപ്പിച്ച വെള്ളം മാത്രമല്ല, മുട്ടത്തോടും ചെടികള്‍ക്ക് മികച്ച വളമാണ്. മുട്ടത്തോട് ഉണക്കിപ്പൊടിച്ചതിനുശേഷം ചെടിക്ക് ചുറ്റുമുള്ള മണ്ണില്‍ കലർത്തിയാല്‍ മതിയാവും. മുട്ടത്തോടിലുള്ള കാല്‍സ്യം, മഗ്നീഷ്യം എന്നിവ ചെടികളുടെ കരുത്തുറ്റ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. കാല്‍സ്യം ചെടിയുടെ കോശങ്ങള്‍ക്ക് ബലവും രോഗപ്രതിരോധ ശേഷിയും നല്‍കുന്നു, മഗ്നീഷ്യം ഇലകള്‍ക്ക് പച്ചനിറവും. ഇലകളിലെ മഞ്ഞളിപ്പ് മാറാനും മുട്ടത്തോട് വളരെ നല്ലതാണ്.