play-sharp-fill
അധികമായാൽ മുട്ടയും പണി തരും!ഒരു ദിവസം എത്ര മുട്ട കഴിക്കാം?

അധികമായാൽ മുട്ടയും പണി തരും!ഒരു ദിവസം എത്ര മുട്ട കഴിക്കാം?

സ്വന്തം ലേഖകൻ

കുറഞ്ഞ ചെലവില്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് മുട്ട.ആരോഗ്യത്തോടെ ഇരിക്കാന്‍ ദിവസവും മുട്ട കഴിക്കണമെന്ന് പലരും പറയാറുണ്ട്. ഒരു മുട്ടയില്‍ ഏകദേശം ഏഴ് ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, അഞ്ച് ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്ബ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.


പ്രതിദിനം നിര്‍ദേശിക്കപ്പെടുന്ന 186 മില്ലിഗ്രാം കൊളസ്ട്രോളിന്റെ പകുതിയിലധികം ഒരു മുട്ടയില്‍ ഉണ്ട്. അതിനാല്‍, പ്രതിദിനം അമിതമായ അളവില്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു പൂര്‍ണ്ണമായും കൊളസ്‌ട്രോള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ള പൂര്‍ണ്ണമായും പ്രോട്ടീനും.വേവിച്ച മുട്ട കഴിച്ചാലും കൊഴുപ്പിന്റെ അളവ് ഉയര്‍ന്ന നിലയിലായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശരീരഭാരം വര്‍ധിക്കാനും ഇത് കാരണമാകും.മുട്ട അമിതമായി കഴിക്കുന്നത് ദഹന വ്യവസ്ഥയെയും മോശമായി ബാധിക്കുകയും ഇത് അസഹനീയമായ വയറു വേദനയ്ക്ക് കാരണമാവുകയും ചെയ്യും. നാം കഴിക്കുന്ന ഭക്ഷണം അതേപടി ശരീരത്തിനു സ്വീകരിക്കാനാവില്ല. അവ ദഹിപ്പിച്ച്‌, വിഘടിച്ച്‌ ഓരോ പോഷകമായിട്ടാണ് ശരീരം സ്വീകരിക്കുന്നത്.

പാതി വയര്‍ ആഹാരം കഴിച്ചാലേ ദഹനം ശരിക്കു നടക്കുകയുള്ളൂ.അപ്പോള്‍ വയറു നിറയെ മുട്ട ഭക്ഷിച്ചതു മൂലം ദഹനം നടക്കാതെ വരും. അത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. മുട്ട കഴിക്കുന്നത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരാണെങ്കില്‍ വീണ്ടും വഷളാകാനും സാധ്യതയുണ്ട്.