
കിടിലൻ എഗ്ഗ് ഫ്രൈ രണ്ട് മിനിറ്റുകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാം. ആവശ്യമായ സാധങ്ങള്‍
വേവിച്ച മുഴുവൻ മുട്ട – 1
പച്ച മുട്ട – 1

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉള്ളി – 2 ടേബിള്‍സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 1 (അരിഞ്ഞത്)
മുളകുപൊടി – ½ ടീസ്പൂണ്‍
കുരുമുളകുപൊടി – ¼ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 1 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
എണ്ണ – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി മുറിക്കാതെ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി പുഴുങ്ങിയ മുട്ട അതില്‍ ഇടുക. മറ്റൊരു മുട്ട പൊട്ടിച്ചു നന്നായി ഇളക്കി അതിലേക്ക് ഒഴിക്കുക. ഉടൻ തന്നെ ഉള്ളി, പച്ചമുളക്, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ അതിന് മുകളിലേക്ക് ചേർക്കുക.
ഒരു വശം ഗോള്‍ഡൻ ബ്രൗണ്‍ ആയും ക്രിസ്പി ആയും ആകുന്നതുവരെ വേവിക്കുക. സൂക്ഷിച്ച് മറിച്ച് മറ്റേ വശവും നന്നായി റോസ്റ്റ് ചെയ്യുക. ശേഷം ചൂടോടെ സർവ് ചെയ്യുക. ട്രെൻഡിംഗ് സ്ട്രീറ്റ്-സ്റ്റൈല്‍ ഹോള്‍ എഗ് ഫ്രൈ റെഡി!



