
മുട്ടയ്ക്ക് മേല്‍ ആരോപിക്കുന്ന ഒരു വിഷയമാണ്, കൊളസ്ട്രോള്‍ വർധിപ്പിക്കുന്ന ഭക്ഷണമെന്നത്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു.അതുകൊണ്ട് തന്നെ, ഹൃദയാരോഗ്യത്തെ കുറിച്ച് ആശങ്കയുള്ളവർ മുട്ടയുടെ മഞ്ഞക്കരുവോ മുട്ടയോ കഴിക്കുന്നത് ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ പുതിയ പഠനങ്ങള്‍ ഈ വാദങ്ങളെയൊക്കെ പൊളിച്ചെഴുതുന്നതാണെന്ന് കാർഡിയോതൊറാസിക് സർജൻ ആയ ഡോ. ജെറമി ലണ്ടൻ തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നു.
ആരോഗ്യകരമാണെന്ന് പറയുമ്ബോഴും മുട്ടയെ ഭയക്കുന്ന നിരവധി ആളുകള്‍ ഇപ്പോഴുമുണ്ട്. അത് കൊളസ്ട്രൊളിന്റെ കാര്യത്തിലാണെങ്കിലും മറ്റ് അസുഖങ്ങളുടെ കാര്യത്തില്‍ ആണാണെകിലും. ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, അവശ്യ വിറ്റാമിനുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് മുട്ട. മുട്ട കഴിക്കുമ്ബോള്‍ ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്ന കൊളസ്ട്രോള്‍ വളരെ സൂക്ഷ്മമാണ് കേട്ടോ.
ഓരോ വ്യക്തിയിലും വ്യത്യസ്തമായാണ് കൊളസ്‌ട്രോള്‍ മെറ്റബോളിസ് ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോള്‍ പോലെയല്ല കരള്‍ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന കൊളസ്ട്രോള്‍ മെറ്റബോളിസ് ചെയ്യുന്നത്. കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍, നിങ്ങളുടെ കരള്‍ കൊളസ്ട്രോള്‍ ഉത്പാദനം നിയന്ത്രിക്കുകയും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് മുട്ട പോലുള്ള കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എല്‍ഡിഎല്‍ (ചീത്ത കൊളസ്ട്രോള്‍) വർധിപ്പിക്കുന്നത്. എന്നിരുന്നാലും ഭൂരിഭാഗം ആളുകള്‍ക്കും മുട്ട വില്ലനല്ല. ഹൈപ്പോ റെസ്‌പോണ്ടർമാർ (70 ശതമാനം) എന്ന് വിശേഷിപ്പിക്കപ്പെടുന്നവർക്ക് സെറം കൊളസ്‌ട്രോളില്‍ കാര്യമായ മാറ്റമൊന്നുമില്ല. എന്നാല്‍ ഹൈപ്പർ റെസ്‌പോണ്ടർമാർ, പ്രത്യേകിച്ച് APOE4 ജനിതകരൂപം വഹിക്കുന്നവർക്ക് എല്‍ഡിഎല്‍-സിയിലും മൊത്തം കൊളസ്‌ട്രോളിലും വർധനവ് ഉണ്ടാകാം. ഇത്തരക്കാർ കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുന്നത് നല്ലതാണ്.




