
എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യാറാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന മുട്ട ദോശ റെസിപ്പി ഇതാ
കോട്ടയം: എന്നും തയ്യാറാക്കുന്ന ദോശയില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യാറാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന മുട്ട ദോശ റെസിപ്പി.
ആവശ്യമായ ചേരുവകള്‍
ദോശമാവ്- 3 കപ്പ്
കാരറ്റ്- 3 എണ്ണം
ഉള്ളി- 8 എണ്ണം
പച്ചമുളക്- 2 എണ്ണം
ഇഞ്ചി- ചെറിയ കഷണം
തക്കാളി- 2 എണ്ണം
മുട്ട- 3 എണ്ണം
വറ്റല്‍ മുളക് – 2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി അരച്ചു തയാറാക്കിയ ദോശ മാവില്‍ നിന്നും മൂന്ന് കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. ശേഷം എല്ലാ പച്ചക്കറികളും ചെറുതായി അരിഞ്ഞ് ബൗളില്‍ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക. ഇനി ദോശക്കല്ല് ചൂടാകുമ്പോൾ ദോശമാവ് ഒഴിച്ച് പരത്തി അല്‍പ്പം കഴിഞ്ഞ് ദോശയുടെ മുകളിലേക്ക് മുട്ടക്കൂട്ട് ഒഴിച്ച് നിരത്താം. ഇനി ഇതിന് മുകളിലേക്ക് ചതച്ചെടുത്ത വറ്റല്‍ മുളക് വിതറി അടച്ച് വേവിക്കുക. ഇതോടെ സ്വാദൂറും മുട്ട ദോശ റെഡി.