
കോട്ടയം: വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഇന്നൊരു മുട്ട കട്ലറ്റ് ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
മുട്ട – 5 എണ്ണം
ഉരുളകിഴങ്ങ് – 2 എണ്ണം
ഇഞ്ചി – 1 ഇഞ്ച് കഷണം
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
കറിവേപ്പില – 1 ഇതള്‍
കുരുമുളകുപൊടി – 1 /2 ടീസ്പൂണ്‍
റൊട്ടിപ്പൊടി – 1/2 കപ്പ്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരുളകിഴങ്ങ് ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയ ശേഷം തൊലികളയുക. പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിയുക. പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അല്പം ഉപ്പ് ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റുക. മുട്ട (4 എണ്ണം) പൊട്ടിച്ച് വഴറ്റിയ മിശ്രതത്തിലേക്ക് ഒഴിക്കുക.
അല്പം ഉപ്പ് ചേര്‍ത്ത് 2-3 മിനിറ്റ് നേരം ഇളക്കിയശേഷം വാങ്ങുക. വഴറ്റിയ മുട്ടയില്‍ പുഴുങ്ങിയ ഉരുളകിഴങ്ങും കുരുമുളകുപ്പൊടിയും ചേര്‍ത്ത് കൈ കൊണ്ട് കുഴച്ച് ചെറിയ ഉരുളകളാക്കുക. ബാക്കിയുള്ള മുട്ടയുടെ (1 എണ്ണം) വെള്ള ഭാഗം മാത്രം എടുത്തു പതപ്പിച്ചു വയ്ക്കുക. പാനില്‍ വറക്കാനാവശ്യമായ എണ്ണ ചുടാക്കി മീഡിയം തീയില്‍ വയ്ക്കുക. ഉരുളകള്‍ കൈകൊണ്ട് പരത്തി, പതപ്പിച്ച മുട്ടയില്‍ മുക്കി, റോട്ടിപൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ ഇട്ട് ഇരുവശവും മൊരിച്ച് വറുത്തുകോരുക. മുട്ട കട്‌ലെറ്റ് ചൂടോടെ ടുമാറ്റോ സോസിന്റയും സവാളയുടെയും കൂടെ വിളമ്ബാം.