രണ്ട് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1700 രൂപ ബില്ലിട്ട് ഹോട്ടലുകാർ : കഴിച്ചത് സമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകും അല്ലെങ്കിൽ സ്വർണമുട്ടയായിരിക്കുംമെന്നു സോഷ്യൽ മീഡിയ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് 1700 രൂപ ഈടാക്കിയ ഹോട്ടൽ വിവാദത്തിൽ. മുംബൈയിലെ ഫോർ സീസൺസ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരിൽ വിവാദത്തിലായിരിക്കുന്നത്. കാർത്തിക് ധർ എന്നയാൾ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക് ഹോട്ടൽ 1700 രൂപ ഈടാക്കിയിരിക്കുന്നത്. രണ്ട് ഓംലറ്റിനും ഇതേ നിരക്കാണ്. അതേസമയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണവുമായി ഹോട്ടൽ രംഗത്തെത്തിയിട്ടില്ല.എങ്കിലും കാർത്തിക് ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.അതിസമ്പന്ന കുടുംബത്തിലെ കോഴിയിട്ട മുട്ടയാകാം എന്ന് ചിലർ പരിഹസിച്ചുവരെ കമന്റ്‌സ് വന്നു.

 

രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കി ഛണ്ഡിഗഢിലെ ജെ.ഡബ്‌ളിയു മാരിയറ്റ് ഹോട്ടൽ വിവാദത്തിലായതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം. ബോളിവുഡ്? താരം രാഹുൽ ബോസിൽ നിന്നാണ് മാരിയറ്റ് ഹോട്ടൽ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയത്. തുടർന്ന് താരത്തിന്റെ പരാതിയിൽ ഹോട്ടലിനെതിരെ നടപടിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group