
അംഗനവാടി കുട്ടികള്‍ക്കായ് കരുതിയ മുട്ടകള്‍ അകത്താക്കിയ പ്രതി പിടിയിൽ
പത്തനംതിട്ട അടൂരിൽ അംഗൻവാടിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ.കൊല്ലം യേരൂർ കമുകുംപള്ളില്‍ വീട്ടില്‍ ജയകുമാറിനെയാണ് (48) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കുട്ടികള്‍ക്കായി കരുതിയ മുട്ടകള്‍ അകത്താക്കിയതോടൊപ്പം മൊബൈല്‍ ഫോണും മോഷ്ടിച്ചു.ശ്രീനാരായണപുരം 31-ാം നമ്ബർ അംഗൻവാടിയിലാണ് മോഷണം നടന്നത്.രാത്രിയില്‍ അംഗൻവാടിയുടെ കതക് പൊളിച്ചാണ് ഉള്ളിൽ കടന്നത്.അംഗൻവാടിയില്‍ കയറിയ ജയകുമാറും സഹായിയും കുട്ടികള്‍ക്ക് വേണ്ടി വെച്ചിരുന്ന ഏഴു മുട്ടയില്‍ അഞ്ചെണ്ണം പൊട്ടിച്ച് കുടിച്ചു. രണ്ടെണ്ണം മതിലില്‍ എറിഞ്ഞ് പൊട്ടിക്കുകയും.കൂടാതെ അലമാരിയില്‍ ഇരുന്ന ഫയലുകളും പേപ്പറുകളും മുഴുവൻ നിലത്ത് വാരിവലിചിടുകയും ചെയ്തു.
പിറ്റേ ദിവസം അംഗൻവാടി ജീവനക്കാരി എത്തിയപ്പോഴാണ് കതക് പൊളിഞ്ഞ നിലയില്‍ കണ്ടത്.അംഗൻവാടി മുറികളിലെല്ലാം മോഷ്ടാക്കള്‍ കയറി സാധനങ്ങള്‍ വലിച്ച് വാരി ഇട്ടിരുന്നു. പിന്നീടാണ് മുട്ടയും ഫോണും കാണാനില്ലെന്ന് മനസ്സിലായത്.അടൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.