play-sharp-fill
ഷിരൂർ ദൗത്യം: ഈശ്വർ മാൽപ്പെ സംഘം തിരച്ചിൽ മതിയാക്കി മടങ്ങുന്നു: ജില്ലാ ഭരണകൂടവുമായി വീണ്ടും ഭിന്നത

ഷിരൂർ ദൗത്യം: ഈശ്വർ മാൽപ്പെ സംഘം തിരച്ചിൽ മതിയാക്കി മടങ്ങുന്നു: ജില്ലാ ഭരണകൂടവുമായി വീണ്ടും ഭിന്നത

 

കർണാടക: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ഈശ്വർ മാൽപ്പയുടെ നേതൃത്വത്തിലുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ജില്ലാ ഭരണകൂടവുമായ ഭിന്നതയാണ് കാരണം.

 

ഷിരൂർദൗത്യം മതിയാക്കി മടങ്ങുകയാണെന്നാണ് മാൽപ്പെ പ്രതികരിച്ചത്. അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ആയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടുകൂടി ഉഡുപ്പിയിലേക്ക് മടങ്ങും.


 

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച  പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുള്ള തെരച്ചിൽ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group