video
play-sharp-fill

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ ;  മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതർ; കൈക്കൂലി കൊടുത്താൽ കോട്ടയത്ത് എന്തും നടക്കും

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ ;  മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതർ; കൈക്കൂലി കൊടുത്താൽ കോട്ടയത്ത് എന്തും നടക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം :  ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം  തള്ളി സാമൂഹ്യ വിരുദ്ധർ. ഇതോടെ  ഇതുവഴിയുള്ള  യാത്ര ദുരിതപൂർണ്ണമാണ്. റോഡിൽ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള തള്ളിയിട്ടും നഗരസഭാ അധികൃതരുടെ  ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണവും ഉണ്ടായിട്ടുണ്ട്.

നിരവധി കാൽനടയാത്രക്കാരുൾപ്പെടെയുള്ള ദിനംപ്രതി കടന്നുപോകുന്ന റോഡിലാണ് സാമൂഹ്യവിരുദ്ധരുടെ ഈ  ക്രൂരത.  ബൈപ്പാസ് റോഡിൽ നിന്നും ഈരയിൽക്കടവിലേക്ക് പോകുന്ന വഴിയിലും കോടിമതയിൽ നിന്നു വരുമ്പോൾ ബൈപ്പാസ് റോഡിലേക്ക് കയറുന്ന വഴിയിലുമാണ് മാലിന്യം  തള്ളിയിരിക്കുന്നത്.  കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നതിനാൽ മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനും സാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന് കടപ്പാട് : ഗോവർദ്ധൻ

കക്കൂസ് മാലിന്യത്തിന്  പുറമെ മറ്റ് മാലിന്യങ്ങൾ ചാക്കിൽ  കെട്ടിയും അല്ലാതെ  ഇവിടെ തള്ളുന്നത്  നിത്യസംഭവമായി മാറിയിട്ടുണ്ട്. മാലിന്യം  തള്ളുന്നവർക്കെതിരെ  അധികൃതർ  നടപടിയെടുക്കാത്തതാണ് ഈ സാമൂഹ്യവിരുദ്ധർക്ക്  തണലാകുന്നതും.

നേരത്തെ ബൈപ്പാസ്  റോഡിൽ സാമൂഹ്യവിരുദ്ധർ മാലിന്യം  തള്ളുന്നതിനെപ്പറ്റി  തേർഡ് ഐ  ന്യൂസ് വവാർത്ത ചെയ്തിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ  അധികൃതർ ഇടപെട്ട്  മാലിന്യം  മണിക്കൂറുകൾക്കകം  മാലിന്യം  നീക്കുകയും ചെയ്തിരുന്നു.