
‘ ഈ ഗ്രാമം ഞാനിങ്ങെടുക്കുവാ ‘ തൃശൂർ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി എംപി
സ്വന്തം ലേഖിക
തൃശൂർ : ‘ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ’ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ തൃശ്ശൂർ പ്രസംഗത്തിലൂടെയാണ് സുരേഷ് ഗോപി ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ട്രോളുകൾ ഈ വിഷയത്തിൽ നിറയുകയും ചെയ്തു.
ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് എംപിയായ ഈ താരം. അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിഡിയോയിൽ ഒരു ഗ്രാമം എന്നുമാത്രമേ താരം പറയുന്നുള്ളൂ. ഗ്രാമത്തിന്റെ പേര് കണ്ടുപിടിക്കാൻ അദ്ദേഹം കാണികളോട് പറയുന്നുണ്ട്.
ഒട്ടേറെ പദ്ധതികൾ ഗ്രാമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ മികച്ച ഒരു ഫുഡ്‌കോപ്ലക്‌സ് വേണ്ടി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/sgfwa.thrissur/videos/142151280445778/