
ഡല്‍ഹി : ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താൻ നടത്തിയ ഷെല്ലിങ്ങില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കും.
ജമ്മു കശ്മീർ പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നത്. സഹായത്തിന്റെ ആദ്യ ഗഡു നാളെ (ബുധനാഴ്ച്ച) വിതരണം ചെയ്യുമെന്ന് ജമ്മു കശ്മീർ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാര അറിയിച്ചു. ഈ കുട്ടികള്‍ ബിരുദ പഠനം പൂർത്തിയാക്കുന്നത് വരെ സഹായം തുടരുമെന്നും ഹമീദ് കാര വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താൻ സൈന്യം കനത്ത ഷെല്ലിങ്ങാണ് പൂഞ്ചില്‍ നടത്തിയത്. ഷെല്ലിങ്ങില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. വെടി നിർത്തല്‍ കരാർ നിലവില്‍ വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി പൂഞ്ച് സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിലാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട പൂഞ്ചിലെ കുട്ടികളുടെ ബുദ്ധിമുട്ട് രാഹുല്‍ മനസിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസം പ്രതിസന്ധിയിലായ വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കാൻ രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളോട് നിർദേശിക്കുകയായിരുന്നു.