play-sharp-fill
സ്‌കൂൾ സന്ദർശന സമയത്ത് പരിപ്പും ചോറും കഴിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പമിരുന്നു കോഴിക്കറികൂട്ടിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

സ്‌കൂൾ സന്ദർശന സമയത്ത് പരിപ്പും ചോറും കഴിക്കുന്ന വിദ്യാർത്ഥികൾക്കൊപ്പമിരുന്നു കോഴിക്കറികൂട്ടിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

 

സ്വന്തം ലേഖിക

ഒഡിഷ: വിദ്യാലയ സന്ദർശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികൾക്ക് പരിപ്പും ചോറും നൽകിയപ്പോൾ അവർക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് . ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ബിനയ് പ്രകാശ് സോയ് യെയാണ് സുന്ദർഗാവ് ജില്ലാ കളക്ടർ നിഖിൽ പവൻ കല്യാണി സസ്‌പെൻഡ് ചെയ്തത്.

സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ഇയാൾ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു . മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് സോയ്‌ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഇത്തരത്തിൽ പെരുമാറുന്നത് അസഹനീയമാണെന്നും അവർ വ്യക്തമാക്കി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോൺയിലുളള പ്രാഥമിക വിദ്യാലയത്തിൽ നടത്തിയ സന്ദർശനത്തിന് ഇടയിലായിരുന്നു സംഭവം നടന്നത് . പ്രധാനാധ്യാപകൻ തുപി ചന്ദൻ കിസനും മറ്റ് അധ്യാപകരും ചേർന്ന് സോയ്ക്ക് മികച്ച സ്വീകരണമാണ് സ്‌കൂളിൽ ഒരുക്കിയത്. കുട്ടികൾക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നെന്ന് അധികൃതർ പറയുന്നു.

അധ്യാപകരും സോയ്‌ക്കൊപ്പമിരുന്നാണ് ഭക്ഷണം കഴിച്ചത് . ഇവർക്കെല്ലാം കോഴിക്കറിയും സാലഡും നൽകുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ കോഴിക്കറി കഴിച്ചെന്ന വാദത്തെ സോയ് എതിർക്കുകയാണ് ചെയ്തത് . കഴിച്ചത് കോഴിക്കറിയല്ലെന്നും വിദ്യാലയത്തിലെ ഒരു അധ്യാപിക വീട്ടിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം .